Saturday, November 7, 2009

ഫയര്‍

മൂന്നാം നിലയിലെ ഫ്ലാറ്റില്‍ പുക
മൂന്നു ഫയര്‍ എന്‍ജിന്‍ എത്തി
ഉറക്കമായതിനാല്‍ മണിയടി കേട്ടില്ല
കരിഞ്ഞ മണമടിച്ചപ്പോള്‍ മനസ്സ് തനിയെ ഉണര്‍ന്നു
പിന്നെ ഒരു വെപ്രാളമായിരുന്നു
തുണി വലിച്ചു വാരിയുടുത്ത്
സര്‍ട്ടിഫിക്കറ്റുകള്‍ വച്ച പെട്ടിയെടുത്ത്‌
ഒറ്റയോട്ടം
സ്റ്റെപ്പുകളുടെ എണ്ണം കൂടിയതുപോലെ
താഴെയെത്തി വെള്ളം കുടിച്ചപ്പോഴേയ്ക്കും
മണിയടിച്ചു ഫയര്‍ എന്‍ജിന്‍ യാത്രയായി

Friday, October 2, 2009

ഗീതയും സയന്‍സും- ഒരു അവലോകനം

ഭഗവദ്‌ ഗീതയിലെ ഇന്ന് വരെ ആരും കണ്ടുപിടിക്കാത്ത ചില പ്രപഞ്ച സത്യങ്ങള്‍ അനാവരണം ചെയ്യുകയാണ് പ്രശാന്ത് കൃഷ്ണ എന്ന നാനോ ടെക്നോളജി വിദഗ്ദ്ധന്‍. വായിച്ചില്ലെങ്കില്‍ ഒരു തീരാനഷ്ടമാവുന്ന പോസ്റ്റ്‌.

അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍:
ഭഗവത് ഗീത ആരംഭിക്കുന്നതുതു തന്നെ അത്യാധുനികമായ സയന്റിഫിക് തത്വങ്ങളോടയാണ്. ഹസ്തിനപുരിയില്‍ ധ്യതരാഷ്ട്രരുടെ അടുത്തിരിക്കുന്ന സഞ്ജയന്‍ ദൂരദര്‍ശിനിയന്ന ശാസ്ത്രതത്വത്തിലൂടയാണ് കുരുക്ഷേത്ര ഭൂവില്‍ നടക്കുന്ന കാര്യങ്ങള്‍ ദര്‍ശിച്ച് വിവരിക്കുന്നത്. സഞ്ജയന്റെ ക്യഷ്ണമണികളില്‍ നിന്നും അയക്കുന്ന റേഡിയോതരംഗങ്ങള്‍ ടാര്‍ഗറ്റ് പ്ലയിറ്റായ കുരുക്ഷേത്ര ഭൂവില്‍ തട്ടി തിരിച്ചെത്തുമ്പോള്‍, അതിനെ ഡീകോഡ് ചെയ്ത് സഞ്ജയന്റെ റെറ്റിനയന്ന സ്ക്രീനില്‍ ചിത്രങ്ങളാക്കി മാറ്റുന്നു. ഇതുവഴി ക്യത്യമായ വിവരണത്തിലൂടെ കുരുക്ഷേത്ര ഭൂവില്‍ നടക്കുന്ന സംഭവങ്ങളുടെ തല്‍സമയ സമ്പ്രേക്ഷണം സഞ്ജയന്‍ നിര്‍‌വ്വഹിക്കയാണ്.

Friday, June 12, 2009

ഐശ്വര്യമായിട്ടു തുടങ്ങുവാണേ

അണ്ണന്മാരെ, അണ്ണികളെ
ഐശ്വര്യമായിട്ടു തുടങ്ങുവാണേ. എല്ലാം സഹിക്കുമല്ലോ